
ആലംകോട് : ദേശീയപാതയിൽ ആലംകോട് കൊച്ചുവിള ജംഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ സ്കൂട്ടർ ഇടിച്ച് അപകടം. ഇന്ന് രാവിലെ പത്തര മണി കഴിഞ്ഞാണ് അപകടം നടന്നത്. കല്ലമ്പലം ഭാഗത്തേക്ക് പോയ സ്കൂട്ടർ അതേ ദിശയിൽ റോഡ് വശത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് ഇടിച്ചത്. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകൾ ഇല്ല.

