“D-SAFE” പദ്ധതിയുമായി ഐ.ഡി.എ. കേരളം

Attingal vartha_20260326_150736_0000

ആറ്റിങ്ങൽ : ഇന്ത്യൻ ഡെന്റ്റൽ അസോസിയേഷൻ (IDA) കേരള “IDA D-SAFE” (Dental Safety Against Hepatitis B) എന്ന ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതി ആരംഭിക്കുന്നു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 29-ന് നടക്കും.

അതിന്റെ ഭാഗമായി ഇന്ത്യൻ ദന്തൽ അസോസിയേഷൻ ആറ്റിങ്ങൽ ഘടകം – ഷിഫ ഹോസ്‌പിറ്റൽ കണിയാപുരം, കെ ടി സി ടി ഹോസ്‌പിറ്റൽ ചാത്തമ്പാറ, സരള ഹോസ്‌പിറ്റൽ കിളിമാനൂർ എന്നീ മൂന്ന് ഹോസ്പ്‌പിറ്റലുകളായി ഈ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.

ദന്തൽ ക്ലിനിക്കുകളിൽ ജോലി ചെയ്യുന്ന നോൺ-ഡെന്റൽ ജീവനക്കാരെ കൂടി ഉൾപ്പെടുത്തി സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ക്ലിനിക്കുകളിൽ നിന്നായി 4000-ത്തിലധികം പേർ ഇതിനകം “IDA D SAFE” പദ്ധതിയിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

ഇന്ത്യയിൽ ഇത് ആദ്യമായാണ് ഒരു ഡെൻ്റൽ അസോസിയേഷൻ സംസ്ഥാനതലത്തിൽ ഇത്ര വിപുലമായ സംരംഭം നടപ്പിലാക്കുന്നത്. ഐ.ഡി.എ. കേരള സംസ്ഥാന ശാഖയുടെ കീഴിലുള്ള 39 ഐ.ഡി.എ. ഉപശാഖകളിലൂടെ സംസ്ഥാനം ഒട്ടാകെ ഈ പദ്ധതി നടത്തുന്നതായിരിക്കും. പദ്ധതിക്ക് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം നേടുന്നതിനായി അപേക്ഷ സമർപ്പിച്ചതായും അധികൃതർ അറിയിച്ചു.

“ഏവർക്കും സുരക്ഷിതത്വം, വിശ്വാസമുള്ള ചികിത്സ, ആരോഗ്യകരമായ പുഞ്ചിരികൾ” – ഐ.ഡി.എ കേരള സംസ്ഥാന ശാഖയോടൊപ്പം ആറ്റിങ്ങൽ ഘടകം. ആറ്റിങ്ങൽ ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. രാഖി രാകേഷ്, സെക്രട്ടറി ഡോ. വാസുദേവൻ വിനയ്, ട്രഷറർ ഡോ. ധനുഷ് ഷാജി, ഡി .സേഫ് കൺവീനർ ഡോ.പ്രതീഷ് എ പി, സി ഡി എച്ച് കൺവീനർ ഡോ.തൗഫിന എച്ച്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!