
അണ്ടൂർക്കോണം: കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ അടിയന്തരമായി ജലവിതരണം നടത്തി. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പരാതികളെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് അർച്ചനയുടെ ഇടപെടലിലാണ് നടപടി വേഗത്തിലായത്.
പഞ്ചായത്തു പരിധിയിലെ ശ്രീപാദം, അപ്പോളോ മേഖലകളിലാണ് കുടിവെള്ള ക്ഷാമം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. ഇവിടങ്ങളിൽ ശുദ്ധജല വിതരണത്തിൽ ഗുരുതരമായ തടസ്സങ്ങൾ നേരിടുന്നുവെന്ന് പ്രദേശവാസികൾ അറിയിച്ചു. ജലവിതരണത്തിന് അനുമതി നേടിയ വ്യക്തിയെ കണ്ടെത്താനാകാത്തതും പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കിയതായി ആരോപണമുണ്ട്.


