
വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിനെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് കാണാതായതായി പരാതി. വർക്കല ചുമടുതാങ്ങി സാദിയമൻസിലിൽ താമസിക്കുന്ന മുഹമ്മദ് ഇൻസാം (23) നെയാണ് കാണാതായത്.
അബുദാബിയിൽ ജോലി ചെയ്തിരുന്ന ഇൻസാം വിസ റദ്ദാക്കി മാർച്ച് 30ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിയതായാണ് ഇയാളുടെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കൾക്ക് ലഭിച്ച വിവരം .വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് യുവാവിനെ കാണാതായതെന്നാണ് പരാതി. സംഭവത്തിൽ ബന്ധുക്കൾ വർക്കല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.


