കണിയാപുരത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം 

Attingal vartha_20260411_230105_0000

കണിയാപുരം : കണിയാപുരത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കണിയാപുരം ചാന്നാങ്കര തോപ്പു മുക്കിനു സമീപം നഫ്സൽ മൻസിലിൽ പരേതനായ നൗഷാദിന്റേയും ഹസീനയുടേയും മകൻ നഫ്സൽ (19) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം രണ്ട് മണി കഴിഞ്ഞ് കണിയാപുരം പള്ളിനടയിലാണ് അപകടം നടന്നത്. ചാന്നാങ്കരയിൽ നിന്നും ബൈക്കിൽ കണിയാപുരത്തേക്ക് പോവുകയായിരുന്നു നഫ്സൽ. എതിർ ദിശയിൽ വന്ന ഓട്ടോ ഇടിച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ നഫ്സലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴക്കൂട്ടം ജി-ടെക് വിദ്യാർത്ഥിയായിരുന്നു നഫ്സൽ.

സഹോദരി- നസ്രിയ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!