വാമനപുരം സ്വദേശി സ്വർണ ബിസ്കറ്റുകളുമായി നെടുമ്പാശ്ശേരിയിൽ പിടിയിൽ

ei66INV27528

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രണ്ട് കിലോ സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നും രാവിലെ നെടുമ്പാശേരിയിലെത്തിയ തിരുവനന്തപുരം വാമനപുരം സ്വദേശി നജീബിനെയാണ് അര കിലോ തൂക്കമുള്ള നാല് സ്വർണ്ണ ബിസ്ക്കറ്റുകളുമായി ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വിമാനത്താവള ജീവനക്കാരുൾപ്പെടെ ആറുപേരെ റവന്യൂ ഇന്റലിജൻസ് കസ്റ്റഡിയിലെടുത്തു. ഏകദേശം 70 ലക്ഷം രൂപയോളം വിലവരുന്നതാണ് പിടികൂടിയ സ്വർണം.

വിമാനത്തിൽ നിന്ന് ഇറങ്ങിയ ഉടൻ എമിഗ്രേഷൻ ഭാഗത്തുള്ള പുകവലിക്കുന്ന മുറിയിലേയ്ക്ക് കയറി അവിടെ വെച്ച് സ്വർണ്ണ ബിസ്ക്കറ്റുകൾ ഗ്രൗണ്ട് ഹാൻഡലിംഗ് വിഭാഗത്തിലെ ഡ്രൈവർമാരായ പി.എൻ മിഥുൻ, അമൽ ഭാസി എന്നിവർക്ക് കൈമാറി. ഇവിടെവച്ച് മൂവരെയും ഡിആർഐ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ സ്വർണ്ണം വാങ്ങാനായി മൂന്ന് ഇടനിലക്കാർ വിമാനത്താവളത്തിന് പുറത്ത് നിൽപ്പുണ്ടെന്നും വിവരം ലഭിച്ചു.

തുടർന്ന് ഡിആ‌ർഐ സംഘം സ്വർണ്ണം കൈമാറാനെന്ന വ്യാജേന ഇടനിലക്കാരെ ഫോണിൽ വിളിച്ചു വരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൃശ്ശൂർ സ്വദേശികളായ അസീസ്, രാഹുൽ, ജയകൃഷ്ണൻ എന്നീ ഇടനിലക്കാരാണ് പിടിയിലായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!