കിളിമാനൂരിൽ 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവിന്റെ സുഹൃത്ത് അറസ്റ്റിൽ

Attingal vartha_20260419_211437_0000

കിളിമാനൂർ: പതിനഞ്ചുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ മധ്യവയസ്കനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കാരേറ്റ് സ്വദേശി ബിജു (52) ആണ് പിടിയിലായത്.

​പെൺകുട്ടിയുടെ മാതാവുമായുള്ള സൗഹൃദം മുതലെടുത്താണ് പ്രതി അതിക്രമം നടത്തിയത്. ഭർത്താവുമായി അകന്നു കഴിയുന്ന മാതാവും രണ്ട് പെൺകുട്ടികളും താമസിക്കുന്ന വാടകവീട്ടിൽ ഇയാൾ പതിവായി എത്തുമായിരുന്നു. മാതാവിൻ്റെ സാന്നിധ്യത്തിൽ പോലും പ്രതി കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയിരുന്നതായും വർക്കല ബീച്ചിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും പെൺകുട്ടി മൊഴി നൽകി.

​പ്രതിയുടെ ശല്യം സഹിക്കവയ്യാതെ മാതാവുമായി പിണങ്ങി പിതാവിൻ്റെ വീട്ടിലേക്ക് പോയ പെൺകുട്ടി, തിരികെ വരാൻ വിസമ്മതിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ജനപ്രതിനിധിയുടെ സഹായത്തോടെ കുട്ടിയെ തിരുവനന്തപുരത്തെ ‘സ്നേഹിത’ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചു. അവിടെ നടന്ന കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

​സ്നേഹിത അധികൃതർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കിളിമാനൂർ പോലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!