പോത്തൻകോട് മിനി സിവിൽ സ്റ്റേഷനിൽ തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്നു

Attingal vartha_20260421_115419_0000

പോത്തൻകോട് മിനി സിവിൽ സ്റ്റേഷനിൽ തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്നു. സർക്കാർ ഓഫിസുകളിൽ വിവിധ കാര്യങ്ങൾക്കായി എത്തുന്നവർ നായയെ പേടിക്കണം.

സബ് രജിസ്ട്രാർ ആഫീസ്,ഗവ: സിദ്ധ ഡിസ്പെൻസറി, വില്ലേജ് ഓഫീസ്, സപ്ലൈകോ, പോസ്റ്റ് ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, ഇൻസ്പെക്ടർ ലീഗൽ മെട്രോളജി (ഓട്ടോറിക്ഷ), ശിശു വികസന പദ്ധതി ആഫീസറുടെ കാര്യാലയം (ICDS) (ശൈശവ വിവാഹ നിരോധ‌ന ആഫീസറുടെ കാര്യാലയം)

മൈനർ ഇറിഗേഷൻസെക്ഷൻ കഴക്കൂട്ടം, ഗവ: ഹോമിയോ ഡിസ്പെൻസറി,  ഉപജില്ലാ വിദ്യാഭ്യാസ ആഫീസ്, കണിയാപുരം,  ക്ഷീര വികസന യൂണിറ്റ് ഓഫീസ് ഉൾപ്പെടെ പ്രധാന സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന വളപ്പിലും സിവിൽ സ്റ്റേഷൻ കെട്ടിടത്തിലുമാണു നായ്ക്കൾ താവളമടിച്ചിരിക്കുന്നത്. കെട്ടിടത്തിന് ഉള്ളിലും പടികളിലും നായ്ക്കൾ നിരന്നു കിടക്കുന്നതിനാൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കു നായ്ക്കളെ പേടിച്ചു നടക്കേണ്ട സ്ഥിതിയാണ്.

കുട്ടികളും പ്രായമായവരും സ്ത്രീകളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് ദിവസവും ഇവിടെ എത്തുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!