കല്ലമ്പലത്ത് മന്ത്രി ചിഞ്ചു റാണിയുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു

Attingal vartha_20260427_223130_0000

കല്ലമ്പലത്ത് മന്ത്രി ചിഞ്ചു റാണിയുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. മന്ത്രി തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. കല്ലമ്പലം കഴിഞ്ഞ് വെയിലൂർ എന്ന സ്ഥലത്ത് വെച്ച് മന്ത്രിയുടെ മുന്നിൽ പോയ വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയും പെട്ടെന്ന് ബ്രേക്ക് ഇടുകയും ആയിരുന്നു. ഈ സമയം പുറകിൽ ഉണ്ടായിരുന്ന മന്ത്രിയുടെ വാഹനം മുന്നിലെ വാഹനത്തിൽ ഇടിച്ചു.

മന്ത്രിയുടെ വാഹനത്തിന്റെ ബോണറ്റിന് കേടുപാടുണ്ടായി.ആർക്കും പരിക്കില്ല. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ  സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!