
കല്ലമ്പലത്ത് മന്ത്രി ചിഞ്ചു റാണിയുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. മന്ത്രി തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. കല്ലമ്പലം കഴിഞ്ഞ് വെയിലൂർ എന്ന സ്ഥലത്ത് വെച്ച് മന്ത്രിയുടെ മുന്നിൽ പോയ വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയും പെട്ടെന്ന് ബ്രേക്ക് ഇടുകയും ആയിരുന്നു. ഈ സമയം പുറകിൽ ഉണ്ടായിരുന്ന മന്ത്രിയുടെ വാഹനം മുന്നിലെ വാഹനത്തിൽ ഇടിച്ചു.
മന്ത്രിയുടെ വാഹനത്തിന്റെ ബോണറ്റിന് കേടുപാടുണ്ടായി.ആർക്കും പരിക്കില്ല. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.


