
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റിൻ്റെ വാർഷിക പൊതുയോഗവും 2026-28 ലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പും 2026 മെയ് 10 വൈകുന്നേരം 5 മണി മുതൽ ആറ്റിങ്ങൽ സൂര്യഹോട്ടലിൽ വച്ച് നടക്കുമെന്ന് യൂണിറ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
യൂണിറ്റ് പ്രസിഡന്റ് പൂജാ ഇക്ബാൽ അധ്യക്ഷത വഹിക്കുന്ന പൊതു യോഗത്തിൽ ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ സി. ധനീഷ് ചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി ബി ജോഷിബാസു, സംസ്ഥാന സെക്രട്ടറി വൈ. വിജയൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
തുടർന്ന് റിപ്പോർട്ട് അവതരണവും ഭരണ സമിതി തെരഞ്ഞെടുപ്പും നടക്കും.ജില്ലാ സെക്രട്ടറിയും മേഖല ജനറൽ സെക്രട്ടറിയുമായ ബി മുഹമ്മദ് റാഫി വരണാധികാരിയാകും. യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വിവിധ യൂണിറ്റ് ഭാരവാഹികളും സാമൂഹിക രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.
യൂണിറ്റ് ജനറൽ സെക്രട്ടറി കണ്ണൻ ചന്ദ്രാ പ്രസ്സ് സ്വാഗതവും യൂണിറ്റ് ട്രഷറർ ബി. അനിൽകുമാർ കൃതജ്ഞതയും രേഖപ്പെടുത്തും.
ആറ്റിങ്ങൽ വ്യാപാര ഭവനിൽ വെച്ച് നടന്ന പത്ര സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് പൂജ ഇക്ബാൽ, സെക്രട്ടറി കണ്ണൻ, ട്രഷറർ അനിൽ കുമാർ എന്നിവർ സംസാരിച്ചു.


