കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാരേറ്റ് യൂണിറ്റ് സമ്മേളനം

Attingal vartha_20260511_160023_0000

കിളിമാനൂർ: കാരേറ്റ് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നും, കാരേറ്റ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് അടിയന്തരമായി പ്രവർത്തിപ്പിക്കണമെന്നും, മഴക്കാലം എത്തുന്നതിനുമുമ്പ് ഓടകൾ വൃത്തിയാക്കി ജംഗ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നും, കടകൾക്ക് മുൻപിൽ 15 മണിക്കൂർ വരെയുള്ള അനധികൃത പാർക്കിംഗ് നിരോധിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാരേറ്റ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.  സമ്മേളനം ജില്ലാ പ്രസിഡന്റ് ധനീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു

ബി എസ് സന്തോഷ് കുറ്റൂർ അധ്യക്ഷനായി, കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ അന്തരിച്ച പുളിമാത്ത് ടി എം ശശാങ്കകുമാറിന്റെ അനന്തരാവകാശികൾക്ക് 10 ലക്ഷം രൂപയുടെ ധനസഹായം സംസ്ഥാന സെക്രട്ടറി വൈ വിജയൻ വിതരണം ചെയ്തു.

നാടക മത്സരത്തിൽ നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ രണ്ടാം സ്ഥാനം നേടിയ യൂണിറ്റ് അംഗമായ രജിത്ത്.

വാമനപുരം പഞ്ചായത്ത് മെമ്പർ ആയി തെരഞ്ഞെടുത്ത യൂണിറ്റ് അംഗമായ മാലിനി. എന്നിവരെ അനുമോദിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി ജോഷി ബാസു, വെള്ളറട രാജേന്ദ്രൻ, എം എ ഷിറാസ് ഖാൻ, വെള്ളനാട് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ ബി എസ് സന്തോഷ് കുറ്റൂർ ( പ്രസിഡന്റ് ) എം ജി ബൈജു വർണ്ണം( ജനറൽ സെക്രട്ടറി) എൽ ആർ ഷിബുരാജ്( ട്രഷറർ ). ബി എസ് ബാലമോഹനൻ നായർ, എസ് മുരളീധരൻ നായർ,എ നൗഷാദ്, ജെ ഹേമ ചന്ദ്രൻ നായർ, എസ് മോഹനൻ, ആർ കെ അജിത്ത് കുമാർ ( വൈസ് പ്രസിഡന്റ് ). എ അൻസാരി, ജെ സുദേവൻ, കെ തുളസീധരൻ, എൻ ഷിബു, എസ് സുദർശനൻ, ( സെക്രട്ടറി),

വനിതാ വിംഗ്: എൽ ആർ രഞ്ജിത( പ്രസിഡന്റ് ) എസ് രാജേശ്വരി( സെക്രട്ടറി) എം ദിവ്യ( ട്രഷ )

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!