
ആറ്റിങ്ങൽ/ചാത്തന്നൂർ/ചാക്ക: ഗവൺമെന്റ് ഐ.ടി.ഐ ഐ.എം.സിയുടെ നേതൃത്വത്തിൽ നടത്തുന്ന ഒരു വർഷത്തെ ‘ഡിപ്ലോമ ഇൻ ഫുഡ് സേഫ്റ്റി & ക്വാളിറ്റി മാനേജ്‌മെന്റ്’ കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക്ഗവൺമെന്റ് ഐ.ടി.ഐ ഐ.എം.സി സർട്ടിഫിക്കറ്റ്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റായ സ്റ്റേറ്റ് റിസോഴ്സ് സെന്റർ (SRC) കേരളയുടെ സർട്ടിഫിക്കറ്റ്. അന്താരാഷ്ട്ര തലത്തിൽ അംഗീകാരമുള്ള HACCP UK സർട്ടിഫിക്കറ്റ്.
കോഴ്‌സ് വിവരങ്ങൾ:
ദൈർഘ്യം: 1 വർഷം.
യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ ബിരുദം.
പഠനവിഷയങ്ങൾ: ഫുഡ് സേഫ്റ്റി & ഹൈജീൻ, HACCP, ISO സ്റ്റാൻഡേർഡുകൾ, ക്വാളിറ്റി കൺട്രോൾ, ഫുഡ് പ്രോസസിംഗ്, ഭക്ഷ്യ നിയമങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ (Food Safety Officer), ക്വാളിറ്റി കൺട്രോളർ, HACCP കോർഡിനേറ്റർ തുടങ്ങിയ തസ്തികകളിൽ ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിൽ അവസരങ്ങളാണ് ഈ കോഴ്‌സ് പൂർത്തിയാക്കുന്നവരെ കാത്തിരിക്കുന്നത്.
ആറ്റിങ്ങൽ, ചാത്തന്നൂർ, ചാക്ക എന്നീ ഗവ. ഐ.ടി.ഐകളിലാണ് അഡ്മിഷൻ നടക്കുന്നത്. സീറ്റുകൾ പരിമിതമായതിനാൽ താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 8111806626


