അറിവും അനുഭവങ്ങളും ജീവിതത്തിന് ശക്തി പകരുന്നു : രാധാകൃഷ്ണൻ കുന്നുംപുറം

Attingal vartha_20260518_221331_0000

ചിറയിൻകീഴ്: ചിത്തിരത്തോണി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായനകളരിയും ബാലവേദി സംഗമവും നടന്നു.

കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പുതിയ തലമുറ വായനയിലൂടെ സമൂഹത്തിനെ അറിഞ്ഞും മുന്നോട്ട് വരണമെന്നും അറിവും അനുഭവവും പരസ്പര സ്‌നേഹം കുട്ടികൾ മുഖമുദ്രയാക്കണമെന്നും രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഗ്രന്ഥശാല പ്രസിഡൻ്റ് മനോജ്.ബി. ഇടമന അധ്യക്ഷനായി. പ്രൊഫ.സജീവ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. അഭിജിത്ത് പ്രഭ
നാടൻപാട്ടുകൾ അവതരിപ്പിച്ചു. സെക്രട്ടറി സുനിത ഭായ്, അജിത് പ്രസാദ്, ടി. അനിൽകുമാർ, ഗിരിജ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!