ചിറയിൻകീഴ് എസ്‌ബി‌ഐ ബാങ്കിന് മുന്നിൽ തെരുവ് നായ ആക്രമണം; ടെലികോം ജീവനക്കാരന് കടിയേറ്റു

Attingal vartha_20260518_215910_0000

ചിറയിൻകീഴ്: എസ്‌ബി‌ഐ ബാങ്കിൽ പണം അടയ്ക്കാനെത്തിയ ടെലികോം ജീവനക്കാരനെ തെരുവ് നായ്ക്കൾ കൂട്ടമായി ആക്രമിച്ചു. ചിറയിൻകീഴ് കുളത്തിൻകര സ്വദേശി റിജുവിനാണ് കടിയേറ്റത്.

വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. ചിറയിൻകീഴ് എസ്‌ബി‌ഐ ബാങ്കിൽ പണം അടച്ച് പുറത്തിറങ്ങുന്നതിനിടെ ബാങ്കിന് മുൻവശത്ത് കിടന്നിരുന്ന തെരുവ് നായ്ക്കൾ പെട്ടെന്ന് ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ആക്രമണത്തിൽ റിജുവിന്റെ കാലിന് പരിക്കേറ്റു.

ബാങ്കിലുണ്ടായിരുന്നവരും സമീപത്തുണ്ടായിരുന്ന നാട്ടുകാരും ബഹളം വെച്ചും ഓടിച്ചും നായ്ക്കളെ തുരത്തുകയായിരുന്നു. തുടർന്ന് റിജുവിനെ ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എസ്‌ബി‌ഐ ബാങ്കിന് മുന്നിൽ തെരുവ് നായ്ക്കൾ സ്ഥിരമായി കൂട്ടമായി തമ്പടിക്കുന്നതായും ബാങ്കിലെത്തുന്ന ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഇത് ഗുരുതര ഭീഷണിയാകുന്നതായും നാട്ടുകാർ ആരോപിച്ചു. വിഷയത്തിൽ നിരവധി തവണ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികൾ പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!