വർക്കല ക്ഷേത്രക്കുളത്തിൽ അജ്ഞാതനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Attingal vartha_20260519_150809_0000

വർക്കല: വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രക്കുളത്തിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഏകദേശം 12.50ഓടെയാണ് കുളത്തിൽ മൃതദേഹം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 44 വയസ് പ്രായമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി ഇയാൾ ക്ഷേത്രത്തിന് സമീപം അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു.
തുടർന്ന് കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വർക്കല യൂണിറ്റ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!