നടപ്പാത കയ്യേറി ഇരുചക്ര വാഹനങ്ങളുടെ പാർക്കിംഗ്…

eiXD6M379222

വെഞ്ഞാറമൂട്: അപകടം പതിവായ വെഞ്ഞാറമൂട് കവലയിൽ നടപ്പാതയിൽ ഇരുചക്രവാഹനങ്ങൾ കയറ്റിവയ്ക്കുന്നത് പതിവാകുന്നു. ഇവിടെ പത്തിലധികം പോലീസുകാർ ട്രാഫിക് സുരക്ഷയ്ക്ക് ഉണ്ടെങ്കിലും കുറ്റക്കാർക്കെതിരേ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്.

നാടക മൈതാനത്തിന്റെ വശത്തുള്ള നടപ്പാതയിലും തിരക്കേറിയ കിഴക്കേ റോഡിലുമാണ് നടപ്പാതയിൽ ഇരുചക്രവാഹനങ്ങൾ കയറ്റിവയ്ക്കുന്നത്. ഇതിനാൽ വഴിയാത്രക്കാർ നടുറോഡിലിറങ്ങി പോകേണ്ടിവരുന്നു. കുറച്ചുനാൾ മുൻപ്‌ നടപ്പാതയിൽ ഇരുചക്രവാഹനം വച്ചിരുന്നതിനാൽ സ്കൂൾ വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു. അതിനുശേഷം രണ്ടാഴ്ച പോലീസ് ജാഗ്രതകാട്ടി. എന്നാൽ, അതുകഴിഞ്ഞപ്പോൾ പോലീസ് നടപ്പാതകൈയേറി ബൈക്ക് പാർക്കു ചെയ്യുന്നവർക്കെതിരേയുള്ള നടപടി അവസാനിപ്പിച്ചെന്നാണ് ആരോപണം. ഇപ്പോൾ വീണ്ടും നടപ്പാത കൈയേറി വാഹനപാർക്കിങ് തുടരുകയാണ്. നടപടി കൈക്കൊണ്ട് ജനങ്ങൾക്ക് സുരക്ഷ നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!