പ്ലസ് ടു പരീക്ഷാ ഫലം  പ്രഖ്യാപിച്ചു

Attingal vartha_20260526_154007_0000

പ്ലസ് ടു പരീക്ഷാ ഫലം  പ്രഖ്യാപിച്ചു.   വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. 77.97 ആണ് വിജയശതമാനം  കഴിഞ്ഞ വർഷത്തെ വിജയശതമാനം 77.81.

മാർച്ച് 6 മുതൽ മാർച്ച് 28 വരെയാണ് പ്ലസ് ടു പരീക്ഷകൾ നടന്നത്. പ്രാക്ടിക്കൽ പരീക്ഷകളുള്ള വിഷയങ്ങൾക്കും ഇല്ലാത്തവയ്ക്കും വ്യത്യസ്ത സമയക്രമങ്ങളിലായിരുന്നു പരീക്ഷ. ഈ വർഷം നാലര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയതെന്നാണ് കണക്കാക്കുന്നത്.

മുഴുവ​ൻ വിഷയങ്ങൾക്കും എപ്ലസ് നേടിയത് 30,561 വിദ്യാർത്ഥികൾ. പെൺകുട്ടികളുടെ വിജയ ശതമാനം 86.89. ആൺകുട്ടികളുടെ വിജയ ശതമാനം 68.41.

സയൻസ് ഗ്രൂപ്പ് – 84.55 ശതമാനം, ഹ്യുമാനിറ്റിസ്- 66.38 ശതമാനം, കൊമേഴ്സ് – 74.74 ശതമാനം എന്നിങ്ങനെയാണ് വിജയ ശതമാനം.

സർക്കാർ സ്കൂൾ വിജയശതമാനം 72.66 ആണ്. എയ്ഡഡ് സ്കൂളുകളുടെ വിജയശതമാനം 82.82 ആണ്. 78.18 ശതമാനമാണ് അൺ എയ്ഡഡ് സ്കൂളുകളുടെ വിജയം. 85.67 ശതമാനം

വിജയ ശതമാനം കൂടിയ ജില്ല ഇടുക്കി (84.64). വിജയ ശതമാനം കുറഞ്ഞ ജില്ല കാസർകോഡ്, (71.72). ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ജില്ല മലപ്പുറം. 60 പേർക്ക് 1200ൽ 1200 മാർക്ക്. ഇതിൽ 50തും പെൺകുട്ടികളാണ്.

സേ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയത് ജൂൺ 3.

പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ keralaresults.nic.in, results.kite.Kerala.gov.in, results.kerala.gov.in, dhsekerala.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്‌സൈറ്റുകളിൽ അമിതമായ തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ, വിദ്യാർത്ഥികൾക്ക് സഫലം (Saphalam), പി.ആർ.ഡി (PRD) എന്നീ ആപ്പുകൾ വഴിയും എസ്.എം.എസ് (SMS), ഡിജിലോക്കർ (DigiLocker) എന്നിവ വഴിയും ഫലം ലഭ്യമാകും.

വിദ്യാർത്ഥികൾക്ക് തങ്ങളുടെ റോൾ നമ്പറും ജനനത്തീയതിയും നൽകി മാർക്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ഓരോ വിഷയത്തിനും ലഭിച്ച മാർക്ക്, ആകെ മാർക്ക്, യോഗ്യതാ സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങൾ ഓൺലൈൻ സ്കോർകാർഡിൽ ഉണ്ടായിരിക്കും. ഡൗൺലോഡ് ചെയ്ത മാർക്ക് ലിസ്റ്റിലെ വിവരങ്ങൾ കൃത്യമാണോ എന്ന് വിദ്യാർത്ഥികൾ നിർബന്ധമായും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ഓൺലൈനായി ഫലം പരിശോധിക്കുമ്പോൾ വിദ്യാർത്ഥികൾ തങ്ങളുടെ അഡ്മിറ്റ് കാർഡുകൾ കൈവശം കരുതേണ്ടതാണ്

എസ്.എം.എസ് വഴി പരിശോധിക്കാം

നിങ്ങളുടെ ഫോണിലെ SMS ആപ്പ് തുറക്കുക

KERALA12 എന്ന് ടൈപ്പ് ചെയ്ത് ഒരു സ്പേസ് ഇട്ട ശേഷം നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ നൽകുക (ഉദാഹരണത്തിന്: KERALA12 [Registration Number])

ഇത് 56263 എന്ന നമ്പറിലേക്ക് അയക്കുക

ഫലം ഇതേ നമ്പറിലേക്ക് മെസ്സേജായി തിരികെ ലഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!