
ആറ്റിങ്ങൽ : മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമമായ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചെന്നാരോപിച്ച് ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ജവാദിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍ദ്ദേശം നല്‍കി.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നലെയാണ് എസ്. ജവാദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ഔദ്യോഗികമായി പരാതി നല്‍കിയിരുന്നില്ലെന്നാണ് വിവരം. പുറത്ത് നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.
വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടി ഉണ്ടായതെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍നടപടികള്‍ക്കായി വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം കൈമാറിയതായും അറിയുന്നു.


