വിതുര : വർദ്ധിച്ചു വരുന്ന ലഹരിക്കെതിരെ വിതുര വി.എച്ച്.എസ്.സി വിദ്യാർത്ഥികളും വിതുര ജനമൈത്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സംയുക്തമായി ഒപ്പ് ശേഖരണം വിതുര കലുങ്ക് ജംഗ്ഷനിൽ നടന്നു.വി.എച്ച്.എസ്.സിയിലെ സി.പി.സി യൂണിറ്റിലെ കുട്ടികൾ ആണ് ലഹരി വിരുദ്ധ ഒപ്പ് ശേഖരണം നടത്തിയത്.