ഇവിടെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം, പരസ്യ മദ്യപാനവും വഴി തടസ്സവും പതിവാകുന്നു

കിളിമാനൂർ : സാമൂഹിക വിരുദ്ധരുടെ ശല്യം സഹിക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ. കിളിമാനൂർ – തൊളിക്കുഴി റോഡിലാണ് സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്നതായി പരാതി ഉയരുന്നത്. രാവിലെ മുതൽ പരസ്യ മദ്യപാനവും വഴി തടസ്സവും സൃഷ്ടിക്കുന്നെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ കോളേജ് വിദ്യാർത്ഥികളും സ്ത്രീകളും കടന്ന് പോകുന്ന പ്രദേശത്താണ് ഈ അക്രമം. പോലീസും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇവിടെ പരിശോധനകൾ നടത്തണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!