ചിറയിൻകീഴ് ആൽത്തറമൂട് പാലവിള അങ്കണവാടിയിൽ പ്രവേശനോത്സവം

Attingal vartha_20260531_195327_0000

ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ആൽത്തറമൂട് നാലാം വാർഡിലെ 37-ാം നമ്പർ പാലവിള അങ്കണവാടിയിൽ ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം ആഘോഷപൂർവം സംഘടിപ്പിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. വിജയകുമാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

അങ്കണവാടി മാനേജിങ് കമ്മിറ്റി അംഗം പാലവിള സുരേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സലിത അമ്പു, മുൻ ആൽത്തറമൂട് എ.ഡി.എസ് സെക്രട്ടറിമാരായ രത്നകുമാരി അമ്മ, രമാദേവി, രോഹിണി, അങ്കണവാടി അധ്യാപിക അനിത, ആയ സിന്ധു, രക്ഷാകർത്തൃ പ്രതിനിധികളായ വിജയൻ, അശ്വതി എന്നിവർ സംസാരിച്ചു.

പ്രവേശനോത്സവത്തിന്റെ ഭാഗമായി നിലവിലെ കുട്ടികൾക്കും പുതുതായി പ്രവേശനം നേടിയ കുട്ടികൾക്കും പഠനസാമഗ്രികൾ വിതരണം ചെയ്തു. അങ്കണവാടിയിൽ നിന്ന് പിരിഞ്ഞുപോകുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നൽകി ആദരിച്ചു. പായസവും മധുര പലഹാരങ്ങളും നൽകി കുട്ടികളെ സ്വീകരിച്ചു.

രക്ഷാകർത്താക്കൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ എന്നിവർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികൾക്ക് സന്തോഷകരവും പ്രചോദനാത്മകവുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് പ്രവേശനോത്സവം സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!