വർക്കല മുത്താനയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Attingal vartha_20260601_143352_0000

വർക്കല : മുത്താനയിൽ വീട്ടമ്മയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുത്താന ചരുവിള പുത്തൻ വീട്ടിൽ സുനിലിന്റെ ഭാര്യ ഷീബ (41) ആണ് മരിച്ചത്.

ഭർത്താവുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഷീബ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കല്ലുവാതുക്കലുള്ള സ്വന്തം വീട്ടിലായിരുന്നു താമസം. പിന്നീട് ഷീബയെ കാണാതായതിനെ തുടർന്ന് മാതാവ് പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് മുത്താനയിലെ ഭർതൃവീട്ടിലെ കിണറ്റിൽ ഷീബയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് നാവായിക്കുളത്തുനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു.

തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

ഷീബ-സുനിൽ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. സംഭവത്തിൽ കല്ലമ്പലം പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!