
കിളിമാനൂർ മേഖലയിലെ റസിഡൻ്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫോറം ഓഫ് റസിഡൻ്റ്സ് അസോസിയേഷൻ്റെ (ഫ്രാക്ക്) വാർഷികാഘോഷവും കുടുംബസംഗമവും ജില്ലാപഞ്ചായത്തംഗം ദീപ അനിൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കാഥികൻ പുളിമാത്ത് ശ്രീകുമാർ വിശിഷ്ടാതിഥിയായി.

മേഖലയിലെ മികച്ച റസിഡൻ്റ്സ് അസോസിയേഷനുള്ള കെ.തങ്കപ്പൻപിള്ള, കെ.എസ്. ആനന്ദൻ സ്മാരക അവാർഡുകൾ സ്വതന്ത്ര റസിഡൻ്റ്സ് അസോസിയേഷനും രണ്ടാം സ്ഥാനം ഊന്നൻകല്ല് റസിഡൻ്റ്സ് അസോസിയേഷനും കരസ്ഥമാക്കി.

വിദ്യാഭ്യാസ പുരസ്കാരങ്ങൾ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഷാജു മോളും, പഠനോപകരണ വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം സരിഗ.സി.എസും, കലാപരിപാടികളിൽ പങ്കെടുത്തവർക്കുള്ള സമ്മാന വിതരണം വാർഡ് അംഗം കെ.ഗിരിജയും നിർവ്വഹിച്ചു.

സംസ്ഥാന നാടക അക്കാദമി പുരസ്കാരം നേടിയ രജിത് നാലുകെട്ടിനും കാഥികൻ പുളിമാത്ത് ശ്രീകുമാറിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവർക്കും ആദരവ് നൽകി.
അസോസിയേഷൻ പ്രസിഡൻ്റ് എം.എസ്. പ്രേംചന്ദ്രബാബുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ ജന.സെക്രട്ടറി ഹരികൃഷ്ണൻ.എൻ സ്വാഗതവും രക്ഷാധികാരിയും ജന.കൺവീനറുമായ ജി.ചന്ദ്രബാബു കൃതജ്ഞതയും രേഖപ്പെടുത്തി. റിപ്പോർട്ട് സെക്രട്ടറി ഹരീഷ് കുമാർ.എസും അനുശോചനം ട്രഷറർ ആർ.സുഭാഷും അവതരിപ്പിച്ചു.
രക്ഷാധികാരിമാരായ മോഹൻ വാലഞ്ചേരി, ടി.ചന്ദ്രബാബു, വൈസ് പ്രസിഡൻ്റ് എ.ടി.പിള്ള, ജോ.സെക്രട്ടറി രാജേന്ദ്രൻ നായർ, രാജുകുമാർ, ചന്ദ്രൻ പിള്ള, മധു തുടങ്ങിയവർ സംസാരിച്ചു. വിവിധ റസിഡൻസ് അസോസിയേഷനുകളിൽ നിന്നുള്ള കുടുംബാഗങ്ങളുടെ കലാപരിപാടികളും നടന്നു.


