ആറ്റിങ്ങൽ, ചാത്തന്നൂർ, ചാക്ക ഗവ. ഐ.ടി.ഐകളിൽ ഫുഡ് സേഫ്റ്റി ഡിപ്ലോമ കോഴ്‌സ് അഡ്മിഷൻ ആരംഭിച്ചു

Attingal vartha_20260604_134056_0000

ഭക്ഷ്യ സുരക്ഷയും ക്വാളിറ്റി മാനേജ്‌മെന്റും മേഖലയിൽ കരിയർ ലക്ഷ്യമിടുന്നവർക്ക് മികച്ച അവസരമായി സർക്കാർ ഐ.ടി.ഐ ഐ.എം.സിയുടെ നേതൃത്വത്തിൽ “ഡിപ്ലോമ ഇൻ ഫുഡ് സേഫ്റ്റി & ക്വാളിറ്റി മാനേജ്‌മെന്റ്” കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

ആറ്റിങ്ങൽ ഗവ ഐടിഐ , ചാത്തന്നൂർ ഗവ ഐടിഐ, ചാക്ക ഗവ ഐടിഐ എന്നിവിടങ്ങളിലാണ് ഒരു വർഷം ദൈർഘ്യമുള്ള ഈ പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സ് ലഭ്യമാകുന്നത്.

പ്ലസ് ടു / ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫുഡ് സേഫ്റ്റി, HACCP, ISO സ്റ്റാൻഡേർഡ്സ്, ക്വാളിറ്റി കൺട്രോൾ, ഫുഡ് പ്രോസസ്സിംഗ്, ഫുഡ് നിയമങ്ങൾ തുടങ്ങിയ വിഷയങ്ങൾ കോഴ്‌സിൽ ഉൾപ്പെടുന്നു.
കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർക്കാർ ഐ.ടി.ഐ ഐ.എം.സി സർട്ടിഫിക്കറ്റ്, സ്റ്റേറ്റ് റിസോഴ്സ് സെന്റർ (SRC) കേരള സർട്ടിഫിക്കറ്റ്, കൂടാതെ HACCP UK സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.

ഫുഡ് ഇൻഡസ്ട്രിയിൽ ഇന്ത്യയിലും വിദേശത്തുമായി ഫുഡ് സേഫ്റ്റി ഓഫീസർ, ക്വാളിറ്റി കണ്ട്രോളർ, HACCP കോ-ഓർഡിനേറ്റർ തുടങ്ങിയ നിരവധി തൊഴിൽ അവസരങ്ങൾ ഈ കോഴ്‌സിലൂടെ തുറക്കപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

സീറ്റുകൾ പരിമിതമായതിനാൽ താൽപര്യമുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8111806626

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!