
കല്ലമ്പലം : കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ & പാലിയേറ്റീവ് കെയർ യൂണിറ്റും, തോട്ടക്കാടു വിജ്ഞാന പോഷിണി ഗ്രന്ഥശാലയും കെ. ടി. സി. ടി. ആശുപത്രി ബ്ലഡ് സെന്ററിന്റെ നേതൃത്വത്തിൽ പ്രദേശത്തെ പൊതുജനങ്ങളെ ഉൾപ്പെടുത്തി ബോധവത്കരണവും രക്തദാനവും ചെയ്തു.

മണമ്പുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. കുഞ്ഞുമോൾ തന്റെ രക്തം ദാനം ചെയ്തു ഉത്ഘാടനം നിർവഹിച്ചു. രക്‌തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മുൻ മണമ്പുർ പഞ്ചായത്ത് പ്രസിഡന്റ് ബി. വരദരാജൻ വിശദീകരിച്ചു.

ചടങ്ങിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി. രാധാകൃഷ്ണ കുറുപ്പ് അദ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജി. ജയ, സൗഹൃദ സെക്രട്ടറി ഖാലിദ് പനവിള, കെ. ടി സി. ടി. ആശുപത്രി ചെയർമാൻ എം. എസ്. ഷെഫീർ, കെ ടി സി ടി ബ്ലഡ് സെന്റർ കോ ഓർഡിനേറ്റർ അസ്മീർ, ഡോക്ടർ നയന എന്നിവർ സംസാരിച്ചു.



