
ആറ്റിങ്ങൽ: തൊഴിൽ ലക്ഷ്യമാക്കി ആധുനിക മേഖലകളിൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി ആറ്റിങ്ങൽ ഗവൺമെന്റ് ഐടിഐയിൽ ലോജിസ്റ്റിക്സ് പുതിയ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഐഎംസി (IMC) യുടെ ആഭിമുഖ്യത്തിലാണ് കോഴ്സ് നടത്തുന്നത്.
എഐ ഇൻ്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക പരിശീലനം ഉൾക്കൊള്ളുന്ന “പി.ജി / ഡിപ്ലോമ ഇൻ എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്” എന്ന കോഴ്സിലേക്ക് ഇപ്പോൾ അഡ്മിഷൻ നേടാം.
എസ്.എസ്.എൽ.സി മുതൽ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് കോഴ്സിലേക്ക് അപേക്ഷിക്കാം.
കോഴ്സിന്റെ ദൈർഘ്യം ഒരു വർഷമാണ്.
തൊഴിൽ സാധ്യതകൾ കൂടുതലുള്ള ലോജിസ്റ്റിക്സ് മേഖലയിലേക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിനായി പ്രായോഗിക പരിശീലനങ്ങൾ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. നിലവിൽ അഡ്മിഷൻ തുടരുകയാണ്.
കോഴ്സിന്റെ ഭാഗമായി കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കേഷൻ, 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റൻസ്, ഇൻഡസ്ട്രിയൽ വിസിറ്റ്, സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനിംഗ്, കമ്പ്യൂട്ടർ പരിശീലനം, ഇൻറേൺഷിപ്പ്, ഇന്റർവ്യൂ & പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനിംഗ്, ഔട്ട്ബൗണ്ട് ട്രെയിനിംഗ് എന്നിവയും ലഭ്യമാകും. കൂടാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും യു.ജി.സി അംഗീകൃത സർട്ടിഫിക്കേഷൻ സംവിധാനവും കോഴ്സിന്റെ പ്രത്യേകതകളാണ്.
കൂടുതൽ വിവരങ്ങൾക്ക് 9074874208 എന്ന നമ്പറിൽ ബന്ധപ്പെടുക
വാട്സ്ആപ് : https://wa.me/qr/L5UZUVU34AOGL1


