
കല്ലമ്പലം: കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ നാവായിക്കുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.
മരുതിക്കുന്ന് യൂത്ത് സ്‌ക്വയറിൽ നടന്ന പരിപാടിയിൽ അബ്ദുൽ ഷുക്കൂർ മുസ്ലിയാർ പതാക ഉയർത്തി. കേരള മുസ്ലിം ജമാഅത്ത് മരുതിക്കുന്ന് യൂണിറ്റ് പ്രസിഡണ്ട് ഫസുലുദീൻ ഫൈസി ഉദ്ഘാടനം ചെയ്തു. ‘മനുഷ്യൻ ജയിച്ച കാലങ്ങൾ’ എന്ന പ്രമേയത്തിൽ നടന്ന സാഹിത്യോത്സവിൽ പതിനൊന്ന് യൂണിറ്റുകളിൽ നിന്ന് എൽ.പി തലം മുതൽ ക്യാമ്പസ് തലം വരെയുള്ള വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു.
ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ തോളൂർ യൂണിറ്റ് ഓവറോൾ ചാമ്പ്യന്മാരായി. വിജയികൾക്ക് മൊമെൻ്റോകൾ വിതരണം ചെയ്തു.
സെക്ടർ തലത്തിൽ വിജയികളായവർ ജൂൺ 20, 21 തീയതികളിൽ ഡീസന്റ്മുക്ക് കെ.സി.എം സ്കൂളിൽ നടക്കുന്ന ഡിവിഷൻ സാഹിത്യോത്സവിൽ മാറ്റുരക്കും.
സെക്ടർ പ്രസിഡൻറ് ഹൈദർ അഹ്സനിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം എസ്.വൈ.എസ് വർക്കല സോൺ പ്രസിഡൻറ് നൗഫൽ മദനി ഉദ്ഘാടനം ചെയ്തു. വർക്കല ഡിവിഷൻ സെക്രട്ടറി അഷ്കർ അഹ്സനി മുഖ്യപ്രഭാഷണം നടത്തി. റിയാസ് മാഷ്, പൂക്കുഞ്ഞ് എന്നിവർ സംസാരിച്ചു.ആസിം സഖാഫി സ്വാഗതവും ആസിം ജൗഹരി നന്ദിയും പറഞ്ഞു.


