
വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. വിഷ്ണുവിന്റെ നേതൃത്വത്തിൽ ഹെലിപാഡ്, പാപനാശം മേഖലകളിൽ നടത്തിയ വ്യാപക പരിശോധനയിൽ ഇ-സിഗരറ്റുകൾ പിടികൂടി.
ഹെലിപാഡ് ഭാഗത്തെ സൂപ്പർ മാർക്കറ്റിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് സിഗരറ്റുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. കടb ഉടമയുടെ പേരിൽ PECA ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
കടയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 35-ഓളം ഇ-സിഗരറ്റുകൾ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി. പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനു, പ്രിവന്റീവ് ഓഫീസർ മഞ്ജുനാഥ് എസ്.ആർ, സിവിൽ എക്സൈസ് ഓഫീസർ പ്രവീൺ എന്നിവരും പങ്കെടുത്തു.


