
കിളിമാനൂർ: പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടി തിളക്കമാർന്ന വിജയം കരസ്ഥമാക്കി കിളിമാനൂരിന്റെ അഭിമാനമായി മാറിയ മുളയ്ക്കലത്തുകാവ് ഗ്രീൻലാന്റിൽ ജി. സുനിൽ കുമാറിന്റെയും ആതിര മോഹന്റെയും മകൾ എ.എസ്.നിരഞ്ജനയെ ഫോറം ഓഫ് റസിഡൻ്സ് അസോസിയേഷൻസ് കിളിമാനൂർ (ഫ്രാക്ക്) ഭാരവാഹികൾ വീട്ടിലെത്തി അനുമോദിച്ചു.

എസ്.എസ്.എൽ.സി. പരീക്ഷയിലും നിരഞ്ജന ഫുൾ എ പ്ലസ് നേടിയിരുന്നു. ഫ്രാക്ക് പ്രസിഡൻ്റ് പ്രേംചന്ദ്രബാബു.എം.എസ്, ജന.സെക്രട്ടറി ഹരികൃഷ്ണൻ.എൻ, വൈസ് പ്രസിഡൻ്റ് എ.ടി.പിള്ള, രക്ഷാധികാരി ജി.ചന്ദ്രബാബു, ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.



