മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് ടി.കെ നഗർ റസിഡൻസ് അസോസിയേഷൻ

Attingal vartha_20260612_192459_0000

ആറ്റിങ്ങൽ: ടോൾമുക്ക് ടി.കെ നഗർ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്ക് കരസ്ഥമാക്കിയ ടി.കെ-43ലെ ശ്രീരാജിനും അസോസിയേഷന്റെ ഉപഹാരങ്ങളും ക്യാഷ് അവാർഡും വിതരണം ചെയ്തു.

അസോസിയേഷൻ സെക്രട്ടറി ബൈജുവിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് ഗോപിനാഥപിള്ളയും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വിദ്യാർത്ഥികളുടെ വീടുകളിലെത്തി സമ്മാനങ്ങൾ കൈമാറി. വിദ്യാർത്ഥികളുടെ മികവിനെ അഭിനന്ദിച്ച ഭാരവാഹികൾ, ഭാവിയിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ആശംസകൾ നേർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!