കാട്ടാക്കടയിൽ ബേക്കറിയിലെ ഓറഞ്ച് ജ്യൂസിൽ ഷിഗെല്ല വൈറസ് സാന്നിധ്യം കണ്ടെത്തി

Attingal vartha_20260613_120719_0000

കാട്ടാക്കടയിലെ ബേക്കറിയിലെ ജ്യൂസിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.

മെയ് 29നാണ് സാധാരണയായി നടത്തുന്ന പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ബേക്കറിയിൽ നിന്ന് ഓറഞ്ച് ജ്യൂസിന്റെ സാമ്പിൾ ശേഖരിച്ചത്. പിന്നീട് പരിശോധനയ്ക്കായി അയക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സാന്നിധ്യം സ്ഥിരീകരിച്ചത്.

ഇതിന് പിന്നാലെ വഞ്ചിയൂരിലെ ഗവൺമെന്റ് അനലിസ്റ്റ് ലബോറട്ടറിയിലേക്ക് കൂടുതൽ പരിശോധനയ്ക്കായി അയക്കുകയും ചെയ്തിരുന്നു.ഈ പാനീയം ഉപയോഗിക്കാനായി സുരക്ഷിതമല്ലെന്ന റിപ്പോർട്ട് പഞ്ചായത്തിനെയും ബന്ധപ്പെട്ട അധികാരികളെയും ഉദ്യോഗസ്ഥർ അറിയിച്ചു കഴിഞ്ഞു.നിരവധിപേർ ഈ ജ്യൂസ് ബേക്കറിയിൽ നിന്ന് കുടിച്ചിട്ടുണ്ടെന്നാണ് വിവരമാണ്.

ദിവസേന ബേക്കറിയിൽ ഉണ്ടാകുന്ന ജ്യൂസുകളിൽ ഒന്നാണിത്. വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ബേക്കറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!