
ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ കണ്ടെയ്നർ ലോറി ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക് . ഇന്നുച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു സംഭവം. കൊല്ലം ഭാഗത്തുനിന്നും വന്ന കണ്ടെയ്നർ ലോറി കച്ചേരി ജംഗ്ഷനിൽ വച്ച് കാൽനടയാത്രക്കാരൻ റോഡ് മുറിച്ച് കടക്കവേ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .


