ലോക പരിസ്ഥിതി ദിന വാരാചരണ സമാപനവേദിയിൽ ഹരിതകർമ്മസേനക്ക് കുടകൾ സമ്മാനിച്ച് കുട്ടികൾ

Attingal vartha_20260614_100131_0000

ആറ്റിങ്ങൽ : നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതിദിന വാരാചരണ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും പുരസ്‌കാര വിതരണവും ചെയർപേഴ്സൺ എം. പ്രദീപ് നിർവ്വഹിച്ചു.

പരിപാടിയോട് അനുബന്ധിച്ചു നടന്ന “നല്ല നാല് വാർത്തമാനം” ക്യാമ്പയിനിൽ നഗരസഭാ പരിധിയിലെ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസ്, ചിത്രരചന മത്സര വിജയികൾക്കുള്ള പുരസ്‌കാരവും വിതരണം ചെയ്തു.
കൂടാതെ ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച നിർദ്ദേശങ്ങൾ സമർപ്പിച്ച റസിഡൻസ് അസോസിയേഷനുകളും, ഹരിതകർമസേന ഗ്രൂപ്പുകളും പുരസ്കാരത്തിന് അർഹരായി.

നവഭാരത് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ വിദ്യാർത്ഥികളുടെ സ്‌നേഹകരുതലിൻ്റെ ഭാഗമായി ഹരിതകർമസേന അംഗങ്ങൾക്ക് കുടകൾ സമ്മാനിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ സുരേഷ്, എ.എം. താഹ, പ്രിയാസാബു, സെക്രട്ടറി കെ.എസ്. അരുൺ, ക്ലീൻസിറ്റി മാനേജർ എം.ആർ. റാംകുമാർ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചീകരണ വിഭാഗം ജീവനക്കാർ, ശുചിത്വ മിഷൻ പ്രതിനിധികൾ, ഹരിതകേരള മിഷൻ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!