
ആറ്റിങ്ങൽ: എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തണ്ടർ’ നടപടിയുടെ ഭാഗമായി ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വേളാർകുടി പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 40.6 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.
ദേവരാജൻ, അമ്മുക്കുട്ടി, ഷാജി എന്നിവരുടെ പക്കൽ നിന്ന് കടയിലും വീട്ടിലും അനധികൃതമായി സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങളാണ് എക്സൈസ് സംഘം കണ്ടെത്തി പിടിച്ചെടുത്തത്.
സംഭവത്തിൽ (COTPA) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി എക്സൈസ് അധികൃതർ അറിയിച്ചു.
പരിശോധനയ്ക്ക് ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജയൻ നേതൃത്വം നൽകി. ഇൻസ്പെക്ടർ പ്രിയ ലാൽ, പ്രിവന്റീവ് ഓഫീസർ ഷിബു എം, സിവിൽ എക്സൈസ് ഓഫീസർമാരായ മഹേഷ്, ഷെരീഫ്, ശരത് ബാബു, ശരത്, സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) ആദർശ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.


