മബ്ദഅ് ഫൗണ്ടേഷൻ ഹിഫ്ളുൽ ഖുർആൻ കോളേജിൽ വായനാദിനാചരണം സംഘടിപ്പിച്ചു.

Attingal vartha_20260619_140118_0000

കല്ലമ്പലം: മബ്ദഅ് ഫൗണ്ടേഷൻ ഹിഫ്ളുൽ ഖുർആൻ കോളേജിൽ വൈവിധ്യമാർന്ന പരിപാടികളോടെ വായനാദിനാചരണം സംഘടിപ്പിച്ചു.

പ്രമുഖ എഴുത്തുകാരനും കവിയുമായ ഓരനെല്ലൂർ ബാബു വായനാദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഹാഫിസ് നസീമുദ്ദീൻ ഫാളിലി അദ്ധ്യക്ഷത വഹിച്ചു.
ഡോ.അബ്ദുൽ സലാം നിസാമി, സയ്യിദ് ഹുസൈൻ ബാഫഖി, സക്കീർ, മുഹമ്മദ്‌ റഫീഖ് സഖാഫി, ഹാഫിസ് മുഹമ്മദ്‌ ഷാഹിൻ.അൽഫാതിഹി,
ഹാഷിം.എംഎ എന്നിവർ സംസാരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി വായനാ മത്സരം, പ്രശ്നോത്തരി എന്നിവ നടത്തി. “മബ്ദഅ് ഫൗണ്ടേഷൻ” സെക്രട്ടറി ഡോ. അബ്ദുൽ സലാം നിസാമി സൈബർ സുരക്ഷ-ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളേജ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ എഴുത്തുകാരനും കവിയുമായ ഓരനെല്ലൂർ ബാബു ചടങ്ങിൽ കൈമാറി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!