പാർലിമെന്ററി മാതൃകയിൽ വിദ്യാർത്ഥി പ്രതിനിധികളെ തെരഞ്ഞെടുത്ത് യു.പി.എസ് അടയമൺ

Attingal vartha_20260619_231804_0000

കിളിമാനൂർ: ജനാധിപത്യ പ്രക്രിയയെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യു.പി.എസ് അടയമണിൽ പാർലിമെന്ററി മാതൃകയിൽ വിദ്യാർത്ഥി തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു.

സ്കൂൾ ലീഡർ ഉൾപ്പെടെയുള്ള വിദ്യാർത്ഥി പ്രതിനിധികളെയാണ് തിരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുത്തത്.

മൂന്ന് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. വോട്ടർ പട്ടിക തയ്യാറാക്കി പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർമാർ എന്നീ ചുമതലകളിലേക്ക് വിദ്യാർത്ഥികളെ തന്നെ നിയമിച്ചു. സുരക്ഷാ ക്രമീകരണങ്ങൾക്കായി സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളെയും വിന്യസിച്ചു.

ഓരോ ബൂത്തിലുമുള്ള പ്രത്യേക കമ്പാർട്ട്മെന്റിൽ രഹസ്യ വോട്ടെടുപ്പ് ഉറപ്പാക്കി. സ്ഥാനാർഥികളുടെ പേര്, ചിത്രം, ചിഹ്നം എന്നിവ ഉൾപ്പെടുത്തിയ ബാലറ്റ് പേപ്പറുകളാണ് ഉപയോഗിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം വിദ്യാർത്ഥികളുടെ വിരലിൽ മഷി പുരട്ടി ബാലറ്റ് പെട്ടിയിൽ നിക്ഷേപിച്ചു.

വോട്ടെടുപ്പ് പൂർത്തിയായതോടെ ബാലറ്റ് പെട്ടികൾ സീൽ ചെയ്ത് ഓഫീസിലെത്തിച്ചു. തുടർന്ന് മത്സരാർഥികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടത്തി വിജയികളെ പ്രഖ്യാപിച്ചു.

സ്കൂൾ ലീഡറായി ദേവ ദത്ത് തിരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നേരിട്ട് അനുഭവിച്ചറിയാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കിയ ഈ മാതൃകാ തിരഞ്ഞെടുപ്പ് ശ്രദ്ധേയമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!