നാവായിക്കുളം ജി.എച്ച്.എസ്.എസിൽ വിദ്യാരംഗം കലാസാഹിത്യവേദിക്ക് തുടക്കം

Attingal vartha_20260622_195021_0000

നാവായിക്കുളം: നാവായിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പ്രശസ്ത കവിയും സാംസ്കാരിക പ്രവർത്തകനുമായ ഗിരീഷ് പുലിയൂർ നിർവഹിച്ചു. വിദ്യാർഥികൾ നിയന്ത്രിച്ച വേദിയിൽ വിവിധ കലാപരിപാടികളും സാഹിത്യാവതരണങ്ങളും അരങ്ങേറി.

ചടങ്ങിൽ ഗിരീഷ് പുലിയൂരിനെ പൊന്നാട ചാർത്തി ആദരിച്ചു. വിദ്യാർഥിനി വേണി എസ്. പിള്ള അവതാരകയായ ചടങ്ങിൽ പ്രധാനാധ്യാപകൻ അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് ഗാന്ധിലാൽ, എസ്.എം.സി ചെയർമാൻ നാസിം, വിദ്യാരംഗം കൺവീനർ അധ്യാപകൻ സുൽജിത്ത്, കൺവീനർ അധ്യാപിക ശ്രീകുമാരി, അധ്യാപിക ഹസീന, സംഗീത അധ്യാപകൻ അശോക് കുമാർ എന്നിവർ സംസാരിച്ചു.

വിദ്യാർഥി ഗൗരിഷ് സ്വാഗതവും, നന്മ സജിത്ത് ആശംസയും, ആരോമൽ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ച സാഹിത്യസല്ലാപവും സംവാദങ്ങളും വിദ്യാർഥികളിൽ മികച്ച പ്രതികരണം സൃഷ്ടിച്ചുകൊണ്ട് പരിപാടിക്ക് സമാപനമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!