ഇന്ത്യയുടെ അഭിമാനമായി ആറ്റിങ്ങൽ സ്വദേശി ആര്യൻ, ഇന്റർനാഷണൽ അബാക്കസ് ഒളിമ്പ്യാഡിൽ മൂന്നാം സ്ഥാനം

Attingal vartha_20260702_131754_0000

ആറ്റിങ്ങൽ: ദേശീയ അബാക്കസ് ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടിയ ആറ്റിങ്ങൽ സ്വദേശിയായ ആര്യൻ എസ്.എസ് സിംഗപ്പൂരിൽ നടന്ന ഇന്റർനാഷണൽ അബാക്കസ് ഒളിമ്പ്യാഡിൽ മൂന്നാം സ്ഥാനം നേടി ശ്രദ്ധേയ നേട്ടം സ്വന്തമാക്കി.

നാഷണൽ അബാക്കസ് ചാമ്പ്യൻഷിപ്പിലെ വിജയത്തെ തുടർന്നാണ് സി.എം.എ ഇന്ത്യയുടെ (CMA India) പ്രതിനിധിയായി സിംഗപ്പൂരിൽ നടന്ന ഇന്റർനാഷണൽ അബാക്കസ് ഒളിമ്പ്യാഡിൽ പങ്കെടുക്കാൻ ആര്യന് അവസരം ലഭിച്ചത്. അന്താരാഷ്ട്ര മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യയ്ക്കും കേരളത്തിനും അഭിമാനമായി.

ആറ്റിങ്ങൽ പാലസ് റോഡ്, മങ്കാട്ടുമൂല ദേവീക്ഷേത്രത്തിന് സമീപം എം.ആർ.എ. 50C1 ‘കൃഷ്ണഗാഥ’യിൽ താമസിക്കുന്ന സുഭാഷ് ചന്ദ്രൻ–സുമ ദമ്പതികളുടെ മകനാണ് ആര്യൻ എസ്.എസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!