ഇന്റർനാഷണൽ അബാക്കസ് ചാമ്പ്യൻ ആര്യൻ എസ്.എസിനെ ഡി.വൈ.എഫ്.ഐ ആദരിച്ചു

Attingal vartha_20260704_160314_0000

ആറ്റിങ്ങൽ: നാഷണൽ അബാക്കസ് ചാമ്പ്യൻഷിപ്പിൽ മികവ് തെളിയിച്ച്, സി.എം.എ ഇന്ത്യയുടെ ഭാഗമായി സിംഗപ്പൂരിൽ നടന്ന ഇന്റർനാഷണൽ അബാക്കസ് ഒളിംപ്യാഡിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കി രാജ്യത്തിന് അഭിമാനമായ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ് നേടിയ ആര്യൻ എസ്.എസിനെ ഡി.വൈ.എഫ്.ഐ പച്ചംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി ആദരിച്ചു.

ചടങ്ങിൽ ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സുഖിൽ, ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി സെക്രട്ടറി വിനീഷ് രവീന്ദ്രൻ, പച്ചംകുളം യൂണിറ്റ് സെക്രട്ടറി അഖിൽ, പ്രസിഡന്റ് ശരത് ലാൽ, യൂണിറ്റ് കമ്മിറ്റി അംഗം സേതുലാൽ, സി.പി.ഐ.(എം) പച്ചംകുളം ബ്രാഞ്ച് സെക്രട്ടറിയും വാർഡ് കൗൺസിലറുമായ തുളസീധരൻ നായർ, ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല മുൻ പ്രസിഡന്റ് പ്രശാന്ത് മങ്കാട്ട്, മുൻ മേഖല കമ്മിറ്റി അംഗം രതീഷ് എന്നിവർ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!