മുളക്കലത്തുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് മൂന്നുദിവസമായി അടഞ്ഞുകിടക്കുന്നു; യുഡിഎഫ് ജനപ്രതിനിധികൾ പ്രതിഷേധിച്ചു

Attingal vartha_20260704_161014_0000

കിളിമാനൂർ: കിളിമാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ മുളക്കലത്തുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറി മൂന്നുദിവസമായി പ്രവർത്തനരഹിതമായതിനെ തുടർന്ന് രോഗികൾ ദുരിതത്തിലായി. ലബോറട്ടറി അടഞ്ഞുകിടക്കുന്നതിനാൽ പരിശോധനകൾക്കായി രോഗികൾ സമീപത്തെ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്.

ജൂൺ 30-ന് താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെ തുടർന്ന് പുതിയ ജീവനക്കാരെ നിയമിക്കുന്നതിനായി അഭിമുഖം നടത്തിയെങ്കിലും മൂന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും നിയമന നടപടികൾ പൂർത്തിയാക്കാൻ പഞ്ചായത്ത് തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം.

ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികൾ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും ഉപരോധിച്ചു. ആരോഗ്യ സേവനങ്ങൾ തടസ്സമില്ലാതെ പുനഃസ്ഥാപിക്കണമെന്നും ലബോറട്ടറി അടിയന്തരമായി തുറന്ന് പ്രവർത്തിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

യുഡിഎഫ് ജനപ്രതിനിധികളായ ബൻഷാ ബഷീർ, എസ്. സുധീറുദ്ധീൻ, കെ. ഗിരിജ, ബീന വേണുഗോപാൽ, എസ്. രാധാമണി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!