ഡ്യൂട്ടിക്കിടെ വാട്ടർ അതോറിറ്റി ജീവനക്കാരനെ തെരുവുനായ കടിച്ചു

Attingal vartha_20260705_113201_0000

ആറ്റിങ്ങൽ: ഡ്യൂട്ടിക്കിടെ കേരള വാട്ടർ അതോറിറ്റിയിലെ ജീവനക്കാരനെ തെരുവുനായ കടിച്ചു. പാരിപ്പള്ളി സ്വദേശിയായ റെജിൻ (ഓപ്പറേറ്റർ) ആണ് കടിയേറ്റത്.

ആറ്റിങ്ങൽ വാട്ടർ അതോറിറ്റിയുടെ അവനവഞ്ചേരിയിലുള്ള പമ്പ് ഹൗസിൽ ഡ്യൂട്ടിയിലിരിക്കെയാണ് സംഭവം. റെജിന്റെ കാലിലാണ് നായ കടിച്ച് പരിക്കേൽപ്പിച്ചത്.

തുടർന്ന് അദ്ദേഹം ചികിത്സ തേടി. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും തൊഴിലിനിടെ ജീവനക്കാർക്കും നാട്ടുകാർക്കും സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!