
കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് കാർഷികകർമ സേന, കിളിമാനൂർ കൃഷിഭവൻ, കൊട്ടാരം സ്പെഷ്യൽ യു.പി.എസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ചൂട്ടയിലെ കൊട്ടാരം ഏലായിൽ നടവുത്സവം സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. കൊട്ടാരം വാർഡ് മെമ്പർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, കൊട്ടാരം ട്രസ്റ്റ് സെക്രട്ടറി, കൊട്ടാരം സ്പെഷ്യൽ യു.പി.എസ് പി.ടി.എ പ്രസിഡന്റ്, സ്കൂൾ വിദ്യാർഥികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കാർഷികകർമ സേനാ ഭാരവാഹികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

വിദ്യാർഥികളുടെയും കർഷകരുടെയും ജനപ്രതിനിധികളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന നടവുത്സവം നാടിന്റെ കാർഷിക പാരമ്പര്യം ഉയർത്തിക്കാട്ടുന്ന ജനകീയ ആഘോഷമായി മാറി


