
തനിമ കലാസാഹിത്യവേദി കണിയാപുരം ചാപ്റ്ററിന്റെ നേതൃത്വത്തിൽ എസ് ജാനകിയമ്മ അനുസ്മരണവും പാട്ടോർമ്മകളും സംഘടിപ്പിച്ചു. കണിയാപുരം തണലിൽ നടന്ന ചടങ്ങിൽ തനിമ ജില്ലാപ്രസിസന്റ് അമീർ കണ്ടൽ അധ്യക്ഷതവഹിച്ചു.

പ്രശസ്ത ഗായകൻ എം.എസ് നസീമിന്റെ സഹോദരനും സംഗീത അധ്യാപകനുമായ എം എസ് കബീർ ഉദ്ഘാടനം നിർവ്വഹിച്ചു. തനിമ ജില്ലാസമിതിയംഗം നൂറുൽ ഹസൻ അനുസ്മരണ ഭാഷണം നിർവ്വഹിച്ചു.സുനിത സിറാജ്, മിനി പള്ളിപ്പുറം, അഡ്വ ലേഖ, നിദ ഫാത്തിമ, നൂറുൽ ഹസൻ ,ഷാജഹാൻ കൊല്ലം, തൗഫീഖ്, സിയാദ് കണിയാപുരം തുടങ്ങിയവരുടെ പാട്ടവതരണങ്ങളും നടന്നു. ചാപ്റ്റർ പ്രസിഡന്റ് അൻസർ പാച്ചിറ, ഷിജു, ഹുദ, ശ്രീജിത്ത്, ഷൈൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി



