നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വാനം

Attingal vartha_20260722_192846_0000

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ പാർലമെന്റിൽ പ്രതിഷേധം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർക്കെതിരായ കയ്യേറ്റത്തിൽ പ്രതിഷേധിച്ച് നാളെ (ജൂലൈ 23) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്‌കരിച്ച് പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് കെഎസ്‌യു അഭ്യർഥിച്ചു. ക്യാമ്പസുകളിൽ നരേന്ദ്ര മോദിയുടെ കോലം കത്തിച്ചും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സംഘടന അറിയിച്ചു.
വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി ജില്ലയിലെ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും കെഎസ്‌യു നേതൃത്വം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!