
മുതലപ്പൊഴിയിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. ഇന്ന് രാവിലെയോടെ കണ്ണാന്തുറ ഭാഗത്താണ് മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കാണപ്പെട്ടത്.
അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് കടവത്ത് പുരയിടം അമ്പിളി ഹൗസിൽ ഫ്രീമോൻ (26) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിവാഹിതനായിരുന്നു. അച്ഛൻ രജനികുമാർ, അമ്പിളി, ജനിഫർ , എഞ്ചൽ.എന്നിവർ സഹോദരങ്ങളാണ്
വെള്ളിയാഴ്ച്ച രാത്രി 9 മണിയോടെ മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട് അഞ്ചുതെങ്ങ് സ്വദേശി ജോസിൻ്റെ ഉടമസ്ഥതയിലുള്ള ക്യാരിയർ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശികളായ ഷിജിൻ (32), ഫ്രീമോൻ (26) എന്നിവരെ കാണാതാകുകയായിരുന്നു. ഷിജിനെ കണ്ടെത്തുന്നതിനായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.


