55-ാമത് കോട്ടുപ്പ ഉറൂസിന് ഒരുക്കങ്ങൾ തുടങ്ങി

Attingal vartha_20260809_141745_0000

അണ്ടൂർക്കോണം : തെക്കൻ കേരളത്തിലെ പ്രസിദ്ധമായ കോട്ടുപ്പ ഉറൂസിന്റെ 55-ാമത് വാർഷികാഘോഷങ്ങൾക്ക് ഒരുക്കങ്ങൾ ആരംഭിച്ചു. ഒക്ടോബർ 13 മുതൽ 20 വരെ വെള്ളൂർ ജമാഅത്തിൽ വിവിധ പരിപാടികളോടെ ഉറൂസ് നടക്കും.

ഉറൂസിന്റെ ഭാഗമായി ഇസ്ലാമിക പ്രഭാഷണങ്ങൾ, ബുർദ മജ്‌ലിസുകൾ, മൗലീദ് സദസ്സുകൾ, സാംസ്കാരിക സദസ്സ്, പ്രമുഖ പണ്ഡിതരുടെ പ്രാർത്ഥനാ സദസ്സുകൾ, അവാർഡ് വിതരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.

ഒക്ടോബർ 20ന് രാവിലെ 7 മണി മുതൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന ആണ്ട് നേർച്ചയും ദുആ സമ്മേളനവും നടക്കും. സൂഫി ശ്രേഷ്ഠർ ദുആ സമ്മേളനത്തിന് കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് 12 മണിയോടെ അന്നദാനവും ഉണ്ടായിരിക്കും.

ജാതിമത ഭേദമന്യേ എല്ലാവരെയും ഉറൂസിലേക്ക് സ്വാഗതം ചെയ്യുന്നതായി ജമാഅത്ത് പരിപാലന സമിതി സെക്രട്ടറി താഹിർ കൊയ്ത്തൂർക്കോണവും പ്രസിഡന്റ് ബദറുദ്ദീൻ മിസ്ബാഹിയും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!