മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്നും വീണ് അഞ്ചുതെങ്ങ് സ്വദേശിയെ കാണാതായി

Attingal vartha_20260810_201428_0000

മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്നും വീണ് അഞ്ചുതെങ്ങ് സ്വദേശിയെ കാണാതായി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽവീട്ടിൽ തോമസ്സ് (പ്രവീൺ) (42) നെയാണ് കാണാതായത്. അഞ്ചുതെങ്ങ് സ്വദേശി ആൻ്റണി അൽഫോൺസിൻ്റെ ഉടമസ്ഥതയിലുള്ള വള്ളത്തിലെ തൊഴിലാളിയാണ് തോമസ്.

ഇന്ന് വൈകിട്ട് 5:30 ഓടെയായിരുന്നു സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ താഴംപള്ളി ലേലഹാളിന് മുന്നിൽ വച്ച് വള്ളത്തിൽ നിന്ന് വീഴുകയായിരുന്നു. ഇയാൾ അപസ്മാര രോഗി ആയിരുന്നെന്നാണ് കൂടെയുള്ളവർ പറയുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഫയർഫോഴ്‌സിൻ്റെ സ്‌കൂബ സംഘം സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!