
മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്നും വീണ് അഞ്ചുതെങ്ങ് സ്വദേശിയെ കാണാതായി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽവീട്ടിൽ തോമസ്സ് (പ്രവീൺ) (42) നെയാണ് കാണാതായത്. അഞ്ചുതെങ്ങ് സ്വദേശി ആൻ്റണി അൽഫോൺസിൻ്റെ ഉടമസ്ഥതയിലുള്ള വള്ളത്തിലെ തൊഴിലാളിയാണ് തോമസ്.
ഇന്ന് വൈകിട്ട് 5:30 ഓടെയായിരുന്നു സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ താഴംപള്ളി ലേലഹാളിന് മുന്നിൽ വച്ച് വള്ളത്തിൽ നിന്ന് വീഴുകയായിരുന്നു. ഇയാൾ അപസ്മാര രോഗി ആയിരുന്നെന്നാണ് കൂടെയുള്ളവർ പറയുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഫയർഫോഴ്സിൻ്റെ സ്കൂബ സംഘം സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു


