
ആറ്റിങ്ങൽ: ലയൺസ് ക്ലബ് ഇന്റർനാഷണൽ ആറ്റിങ്ങൽ ശാഖയുടെ ആഭിമുഖ്യത്തിൽ ഗിരിജാസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയുടെ സഹകരണത്തോടെ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ ഡയബറ്റിക് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്ത് ഡയബറ്റിക് പരിശോധനകൾ നടത്തി. പ്രമേഹം നേരത്തെ കണ്ടെത്തുന്നതിനും രോഗത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും ക്യാമ്പ് സഹായകമായി.

ക്യാമ്പിൽ പങ്കെടുത്തവർക്ക് ഗിരിജാസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ നടത്തുന്ന മറ്റ് വിവിധ പരിശോധനകൾക്ക് 50 ശതമാനം വരെ പ്രത്യേക ഇളവും ലഭ്യമാക്കി.
ലയൺസ് ക്ലബ് ഇന്റർനാഷണൽ ആറ്റിങ്ങൽ ശാഖാ പ്രസിഡന്റ് ഡോ. ബിജു എ. നായർ, സെക്രട്ടറി രാജേന്ദ്രൻ ആലൂക്കോ, ട്രഷറർ സാജൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഡയബറ്റിക് ക്യാമ്പ് ചെയർമാൻ ഡോ. ഷമീം ഷക്കൂർ ക്യാമ്പിന്റെ ഏകോപനവും പ്രവർത്തനങ്ങളും നിർവഹിച്ചു.
പൊതുജനങ്ങൾക്ക് ആരോഗ്യപരിശോധനകളും ആവശ്യമായ ആരോഗ്യബോധവൽക്കരണവും ലഭ്യമാക്കുന്നതിനായി ഇത്തരം ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.


